Post Category
ആന്ധ്രാ സംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഊഷ്‌മളമായ യാത്രയപ്പ്
പ്രളയക്കെടുതിയില്‍ കെ എസ് ഇ ബി യെ സഹായിക്കാനായി എത്തിയ ആന്ധ്രാപ്രദേശില്‍ നിന്നുളള മിഷന്‍ റീകണക്‌ട് സംഘത്തിന് യാത്രയപ്പ് നല്‍കി. തൃശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങ് ജില്ലാ കളക്‌ടര്‍ ടി വി അനുപമ ഉദ്‌ഘാടനം ചെയ്‌തു. ആന്ധ്രാപ്രദേശ് സതേണ്‍ പവര്‍ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയില്‍ നിന്നുളള 150 തൊഴിലാളികളും 20 ഉദ്യോഗസ്ഥരുമാണ് വൈദ്യുതി പുന:സ്ഥാപനത്തില്‍ കെ എസ് ഇ ബി യെ സഹായിക്കാന്‍ കേരളത്തിലെത്തിയത്. ഓഗസ്റ്റ് 20 നാണ് ആന്ധ്രാപ്രദേശ് വൈദ്യുതി വിഭാഗം ചീഫ് എഞ്ചീനിയര്‍ കെ നന്ദകുമാറിന്റെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തിയത്. സംഘാംഗങ്ങള്‍ക്കുളള മൊമന്റോകള്‍ ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ വിതരണം ചെയ്‌തു. കെ എസ് ഇ ബി ചീഫ് എഞ്ചീനിയര്‍ പി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
date
- Log in to post comments