Skip to main content

ശുചീകരണം : എഞ്ചീനിയറിങ്‌-പോളി  പ്രതിനിധികളുടെ യോഗം

വെളളപ്പൊക്കത്തില്‍ നാശമായ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ എഞ്ചീനിയറിങ്‌, പോളിടെക്‌നിക്ക്‌ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുന്നതിനായുളള ആലോചന യോഗം ഇന്ന്‌ (ഓഗസ്‌റ്റ്‌ 28) വൈകീട്ട്‌ 3 ന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. ജില്ലയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ മുഴുവന്‍ കോളേജുകളില്‍ നിന്നും അദ്ധ്യാപക പ്രതിനിധിയും ഒന്നോ രണ്ടോ വിദ്യാര്‍ത്ഥി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു. കോളേജുകള്‍ ദുരന്തനിവാരണ സെല്‍ രൂപീകരിച്ച്‌ ശുചീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ ആലോചന യോഗം. ശൂചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കാനും ധാരണയായി.

date