Skip to main content

വളര്‍ന്നുവരുന്നത് അച്ചടക്കമുള്ള തലമുറകള്‍ - മന്ത്രി കെ. എന്‍. ബാലഗോപാല്‍

തികഞ്ഞ അച്ചടക്കവും കര്‍ത്തവ്യബോധവുമുള്ള തലമുറകളെയാണ് സംസ്ഥാനം വളര്‍ത്തിയെടുക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കെഡറ്റിന്റെ പുതിയ ബാച്ച് പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മികച്ച രീതിയിലുള്ള പരിശീലനമാണ് വിദ്യാര്‍ഥിപൊലിസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നല്‍കുന്നത്. മിക്ക സ്‌കൂളുകളും ഈ സംവിധാനത്തെ സ്വീകരിക്കാന്‍ മുന്‍കൈയെടുക്കുന്നു. പാഠപുസ്തകങ്ങള്‍ക്ക് പുറമേയുള്ള ഇത്തരംപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതകും. കായികമായും മാനസികമായും മികച്ച പരിശീലനംനേടുന്ന ഓരോ എസ് പി സി അംഗവും നാടിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭയുടെ അധ്യക്ഷയായി. എഴുകോണ്‍ സബ്ഇന്‍സ്‌പെക്ടര്‍ എ. അനീസ്, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date