ഫാം ഉത്പന്നങ്ങളുടെ ഹബ്ബ് ആരംഭിക്കാന്‍ പദ്ധതി മന്ത്രി ജെ ചിഞ്ചുറാണി
ജില്ലാ വെറ്ററിനറി കേന്ദങ്ങളില്‍ ഫാം ഫ്രഷ് ഉത്്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന ഹബ്ബുകള്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നവീകരിച്ച പൂമുറ്റത്തിന്റെയും ഓര്‍ഗാനിക് ഡിലൈറ്റ്സ് എന്ന ജൈവ വിപണിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആയുര്‍ തോട്ടത്തറ സര്‍ക്കാര്‍ ഫാമിലെ കോഴി, താറാവ് മുട്ടകള്‍, കര്യോട്ടുമല നെയ്യ്, പാല്‍, കുരീപ്പുഴ ഫാം ടര്‍ക്കി മുട്ടകള്‍, ടര്‍ക്കി, കാട ഇറച്ചി, ഹാച്ചറി കോഴിക്കുഞ്ഞുങ്ങള്‍, കോട്ടുക്കല്‍ ഫാമിലെ നാടന്‍ പച്ചക്കറികള്‍, മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ, മില്‍മ, കെപ്‌കോ ഉല്പന്നങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിരക്കില്‍ ഷോപ്പില്‍ ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ് അനില്‍കുമാര്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡി ഷൈന്‍ കുമാര്‍, സി പി അനന്തകൃഷ്ണന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments