സംതൃപ്തഓണക്കാലം ഉറപ്പാക്കാനായി - മന്ത്രി കെ. എന്‍. ബാലഗോപാല്‍
എല്ലാ വിഭാക്കാര്‍ക്കും സംതൃപ്തി പകരാനായ ഓണക്കാലമാണ് ഇത്തവണത്തേതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര, ഓടനാവട്ടം, നെല്ലിക്കുന്നം, മൈലം എന്നിവടങ്ങളിലെ ഓണച്ചന്തകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം അധികരിച്ചില്ലെന്നതാണ് ഈ ഓണക്കാലത്തിന്റെ പ്രത്യേകത. സപ്ലൈകോ, കൃഷി വകുപ്പ്, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ് തുടങ്ങിയവയുടെ ചന്തകള്‍ ന്യായവില ഉറപ്പാക്കുകയാണ്. സാധാരക്കാരന് പ്രാപ്യമായ വിലനിലവാരമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ സാധ്യമാക്കിയത്. സാധനങ്ങളുടെ ലഭ്യതകൂടി ഉറപ്പ്വരുത്തിയിട്ടുണ്ട്. എല്ലാമേഖലയിലും ഓണത്തോടനുബന്ധിച്ച ആനുകൂല്യങ്ങള്‍ നല്‍കാനായി. തര്‍ക്കങ്ങളും സമരവും ഒഴിഞ്ഞു നില്‍ക്കുന്നതാണ് മുഖ്യസവിശേഷത. ഇതോടൊപ്പം ശ്രദ്ധേയമാണ് സമാധാനന്തരീക്ഷം. മറ്റു പലയിടത്തും വേര്‍തിരിവുകള്‍ സമാധാനം കെടുത്തുമ്പോള്‍ കേരളത്തില്‍ മിറച്ചാണ് അനുഭവം.
അതിദരിദ്രരുടെ സംരക്ഷണം ഏറ്റെടുത്ത സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കി അവകാശസംരക്ഷണവും ഉറപ്പാക്കുന്നു. അതിദരിദ്രരില്ലാത്ത ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് അടുക്കുകയുമാണ്. യഥാര്‍ത്ഥ മാവേലിസങ്കല്പമാണ് കേരളത്തിലിന്ന് കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെളിയത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രശാന്തും വെട്ടിക്കവലയില്‍ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബയും കൊട്ടാരക്കരയില്‍ മുനിസിപ്പല്‍ ചെയര്മാന് എസ്. ആര്. രമേശും അധ്യക്ഷരായി.
- Log in to post comments