Post Category
ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍ - മന്ത്രി കെ. എന്‍. ബാലഗോപാല്‍
രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മൈലത്ത് തുടങ്ങിയ പുതിയ കെ-സ്റ്റോര്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ശാക്തീകരണമാണ് വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് സഹായകമായത്. കെ-സ്റ്റോറുകള്‍ റേഷന്‍കടകളുടെ കാലിക മുഖമാണ്. കൂടുതല്‍ ഉത്പന്നങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തും. വിപണിവില ക്രമാതീതമായി ഉയരുമ്പോള്‍ നിരന്തര ഇടപെടല്‍ പൊതുവിതരണ ശൃംഖലയിലൂടെ നടത്തുകയാണ്. പൊതുവിതരണ വിപണനമേഖല കൂടുതല്‍ ശക്തിപ്പെടുത്തി ഉത്പാദകനും വ്യാപാരം നടത്തുന്നവര്‍ക്കും ലാഭം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
date
- Log in to post comments