Post Category
പകര്‍ച്ചവ്യാധി നിയന്ത്രണം: സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ യോഗം ഇന്ന് (29)
പ്രളയക്കെടുതിക്ക് ശേഷം പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പിആര്‍ഒമാര്‍ എന്നിവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പകര്‍ച്ചവ്യാധി പ്രതിരോധം, ചികിത്സ, രോഗസാധ്യത കണ്ടെത്തല്‍, രോഗങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യല്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമായുള്ള ഏകോപനവും സഹകരണവും ലക്ഷ്യമിട്ടാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. (പിഎന്‍പി 2427/18)
date
- Log in to post comments