Skip to main content

സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃക; പുളിക്കീഴ് ബ്ലോക്കിലെ  ശുചീകരണത്തിന് 6757 കുടുംബശ്രീ വനിതകള്‍

 

ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ല് യാഥാര്‍ഥ്യമാക്കുകയാണ് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന പുളിക്കീഴ് ബ്ലോക്കിലെ വീടുകള്‍ ശുചീകരിക്കുന്നതിന് 6757 കുടുംബശ്രീ വനിതകളാണ് എത്തിയിട്ടു ള്ളത്. രണ്ട് ദിവസം കൊണ്ട് ഇവിടുത്തെ എല്ലാ വീടുകളും വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് രണ്ട് ദിവസം കൊണ്ട് 4000 പേരടങ്ങുന്ന സംഘത്തിന്റെ ശുചീകരണമാണ് ലക്ഷ്യമിട്ട തെങ്കിലും 6757 പേര്‍ ശുചീകരണത്തിനെത്തി. പെരിങ്ങര, നിരണം, നെടുമ്പ്രം, കുറ്റൂര്‍, കടപ്ര എന്നീ പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭപ്രദേശത്തെയും സാധാരണക്കാരുടെ വീടുകളാണ് ആദ്യദിനം വൃത്തിയാക്കിയത്. ശുചീകരണത്തിന് ആവശ്യമായ ഡെറ്റോള്‍, ലോഷന്‍, ഫിനോയില്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയും ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത്രയും ബൃഹത്തായ ഒരു ക്യാമ്പയിന്‍ ആദ്യമായാണ് നടക്കുന്നത്. കലഞ്ഞൂര്‍, നെടുമ്പ്രം, ഏനാദിമംഗലം, കടമ്പനാട്, ഏഴംകുളം, പെരിങ്ങര, കൊടുമണ്‍, അടൂര്‍, തിരുവല്ല, പള്ളിക്കല്‍, ഏനാത്ത്, കടപ്ര, നിരണം, പന്തളം, കുറ്റൂര്‍, കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് ശുചീകരണത്തിനായി എത്തിയിട്ടുള്ളത്. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള സിഡിഎസ് പ്രവര്‍ത്തകര്‍ അതത് പ്രദേശത്ത് രാവിലെ 10ന് എത്തിച്ചേര്‍ന്നു. അവരെയെല്ലാം പഞ്ചായത്തിന്റേയും കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് ശുചീകരണത്തിനായി വിന്യസിച്ചു. 

പുളിക്കീഴ് ബ്ലോക്കില്‍ മിക്കയിടത്തും വെള്ളപ്പോക്കത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം                 പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. വെള്ളം ഇറങ്ങിയെങ്കിലും വീടിനുള്ളില്‍ തറഞ്ഞ് കിടക്കുന്ന ചെളി നീക്കം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലയിടത്തും കുടുംബാംഗങ്ങള്‍ മാത്രം ശ്രമിച്ചാല്‍ വൃത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തി കമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിക്കാരെ ഉപയോഗിച്ച് വീട് വൃത്തിയാക്കാനും ശേഷിയില്ല. ഇത്തരക്കാര്‍ക്ക് വലിയൊരു കൈത്താങ്ങാണ് കുടുംബശ്രീ നല്‍കുന്നത്. തങ്ങള്‍ക്ക് നേരിട്ട ദുരന്തത്തില്‍ പങ്കാളികളാകാനും സഹായിക്കാനും എത്തിയ കുടുംബശ്രീ  വനിതകളോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

തിരുവല്ലയ്ക്ക് പുറമേ, റാന്നി, പന്തളം ഉള്‍പ്പെടെ എട്ട് ബ്ലോക്കുകളില്‍ 1500ഓളം കുടുംബശ്രീ സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രവ ര്‍ത്തകര്‍ ഇതുവരെ 5000 വീടുകളും 70 കിണറുകളും ശുചീകരിച്ചു. സീതത്തോട് പ്രാഥമി കാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ആശുപത്രി, അരുവാപ്പുലം കൃഷിഭവന്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസ്, മല്ലപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോ, കോയിപ്രം സാംസ്‌കാരിക        കേന്ദ്രം, പന്തളം എംറ്റിഎല്‍പിഎസ് എന്നിവയും കുടുംബശ്രീ പ്രവര്‍ത്തകരാണ് ശുചീകരിച്ചത്. 

ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മണികണ്ഠന്‍, വി.എസ്.സീമ, കെഎച്ച്.സലീന, സ്റ്റേറ്റ് ജന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ സോയ തോമസ്, ഡിഡിയുജികെവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ലിയോ പോള്‍, അക്കൗണ്ടന്റു മാരായ ശ്രീരാജ്, ബിലാല്‍ എന്നിവരും കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. 

                (പിഎന്‍പി 2431/18) 

date