Skip to main content

കാലിത്തീറ്റ വിതരണം

 

പ്രളയബാധിത മേഖലകളില്‍  മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റവിതരണം നടക്കുന്നു. വൈക്കോല്‍ വിതരണം മുതല്‍ മൃഗചികിത്സാക്യാമ്പുകള്‍ വരെ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ നടക്കുന്നുണ്ട്. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച റാന്നി, അപ്പര്‍കുട്ടനാട് മേഖലകളില്‍ കാലിത്തീറ്റ വിതരണം നടത്തി. പ്രളയദുരിതം നേരിട്ട    അപ്പര്‍കുട്ടനാട് മേഖലയില്‍പ്പെട്ട പെരിങ്ങര,  നിരണം, കടപ്ര, തുടങ്ങിയ പ്രദേശങ്ങളിലായി നാല്‍പ്പത് മൃഗസംരക്ഷണ ക്യാമ്പുകളും കാലിത്തീറ്റ വിതരണവും നടന്നു. കൂടാതെ ഈ മേഖലയിലേക്ക് 3600 തിരി വൈക്കോലും വിതരണത്തിന് ലഭ്യമായിട്ടുണ്ട്. പ്രളയം നേരിട്ട പന്തളം, ആറന്മുള, അറയാഞ്ഞിലിക്കല്‍, കാട്ടൂര്‍,   അങ്ങാടി പ്രദേശങ്ങളിലേക്കും കാലിത്തീറ്റ ലഭ്യമാക്കിയിട്ടുണ്ട്.        (പിഎന്‍പി 2434/18)

date