Skip to main content

അറിയിപ്പ്

വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകളില്‍ കെ.ടെറ്റ് പരീക്ഷ എഴുതി ( 2012 മുതല്‍ 2023 മാര്‍ച്ച് വരെയുള്ളത്) പാസായിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട്, നാല്, അഞ്ച് തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെകളക്ടറേറ്റിന്റെ മൂന്നാം നിലയിലുള്ള ജില്ല വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തും. ഓരോ കാറ്റഗറിയിലുള്ളവരും അവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും ഹാള്‍ടിക്കറ്റിന്റെയും ഒറിജിനലും പകര്‍പ്പുമായി വെരിഫിക്കേഷന് എത്തണം. കാറ്റഗറി ഒന്ന് - സെപ്റ്റംബര്‍ 1 നും കാറ്റഗറി 2 - സെപ്റ്റംബര്‍ രണ്ടിനും കാറ്റഗറി മൂന്നും നാലും സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളിലാണ് വെരിഫിക്കേഷന്‍. ഫോണ്‍ 0474 2793546.

date