Post Category
ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
2018-19 വര്‍ഷം സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/മറ്റ് അംഗീകാരമുള്ള സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ് സൈറ്റില്‍ NSP-2.0 എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ ലൈനായി സമര്‍പ്പിക്കണം. ഓഫ് ലൈന്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇപ്പോള്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന 9ാം ക്ലാസുവരെയുള്ള കുട്ടികള്‍ പുതുക്കല്‍ അപേക്ഷയാണ് നല്‍കേണ്ടത്.
date
- Log in to post comments