Skip to main content

അജൈവ മാലിന്യശേഖരണം തുടങ്ങി

 

ദുരിത ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തുടങ്ങി. ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍  എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടയം, കുറിച്ചി, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പ്രദേശങ്ങളിലാണ്  ശേഖരണം നടത്തിയത്. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ദുരിതബാധിത പ്രദേശങ്ങളിലെയും  ശേഖരണം പൂര്‍ത്തിയാക്കുമെന്ന് ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് പറഞ്ഞു

 

date