Post Category
ദുരിതാശ്വാസത്തിന് മാതൃകയായി ബസ് ഉടമയും ജീവനക്കാരും
ബസ്സിന്റെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി സ്വകാര്യ ബസ് ഉടമയും ജീവനക്കാരും മാതൃകയായി. ചങ്ങനാശ്ശേരി-മണര്‍കാട്- തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കോണ്‍കോര്‍ഡ് ബസ്സിന്റെ ഒരു ദിവസത്തെ കളക്ഷന്‍ 19,400 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ബസ് ഉടമ കെ.എം.ബാബുജിയും ജീവനക്കാരും കളക്‌ട്രേറ്റിലെത്തി തുക ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയെ ഏല്‍പ്പിച്ചു. ബസ്സും മറ്റ് വാഹനങ്ങളുമുപയോഗിച്ച് അഞ്ച് ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഇവര്‍ നടത്തുകയുണ്ടായി. സ്വന്തം പണം കൊടുത്ത് വാങ്ങിയതും നാട്ടുകാരില്‍ നിന്ന് ശേഖരിച്ചതുമായ സാധനങ്ങള്‍ ക്യാമ്പുകളിലെത്തിക്കാന്‍ സര്‍വ്വീസ് നിറുത്തിവെച്ച് ബസ് ഉപയോഗിക്കുകയായിരുന്നു.
date
- Log in to post comments