ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സ്‌കൂളുകള്‍ ഇന്ന് തുറക്കും
പ്രളയത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും സജീവമാകും. ജില്ലയിലെ 900 ഓളം സ്‌കൂളുകളാണ് ഇന്ന് (ആഗസ്റ്റ് 29) തുറക്കുന്നത്. വെള്ളം കയറിയ കോട്ടയം വെസ്റ്റ് കരീമഠം ഗവണ്‍മെന്റ് യു.പി.എസില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിലെ കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകളില്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും അദ്ധ്യാപകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കുട്ടികളെത്തിയാല്‍ നഷ്ടപ്പെട്ട പാഠപുസ്തകം, യൂണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ അറിയിച്ചു.ഇന്ന് തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ സ്‌കൂളുകളില്‍ നിന്നും അയക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്തംബര്‍ മൂന്ന് മുതല്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. യൂണിഫോമുകള്‍ സെപ്തംബര്‍ രണ്ടാം വാരം എത്തിക്കും.
സ്മാര്‍ട് ക്ലാസ് റൂമുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടുകള്‍ ഐടി മിഷന്റെ നേതൃത്വത്തില്‍ പരിഹരിച്ചു നല്‍കും.
- Log in to post comments