ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം അപേക്ഷ നല്‍കി 48 മണിക്കൂറിനകം ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ നല്‍കും: മന്ത്രി പി. തിലോത്തമന്‍
• പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
• ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ ഉത്തരവുകള്‍ പൊതുവതിരണ രംഗത്തെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം
• കേടായ ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയമായ സംസ്‌ക്കരണം ഉറപ്പാക്കണം
• സി-ഡിറ്റ് എത്തിച്ചു തരേണ്ട വസ്തുക്കളുടെ ലഭ്യത (കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുളള ഉപകരണങ്ങളും വസ്തുക്കളും)
• പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പ്രാഥമികഘട്ടത്തില്‍ 5 കിലോ അരി വീതം ഉറപ്പാക്കണം.
• റേഷന്‍ കടയുടമകള്‍ നഷ്ടം പെരുപ്പിച്ച് കാണിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണം.
പ്രളയത്തില്‍ തകരാറിലായ റേഷന്‍ വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായും അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു ദ്യോഗസ്ഥര്‍ക്ക് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോട്ടയം പത്തനംതിട്ട ജില്ലകളിലെ പൊതുവിതരണം സംബന്ധിച്ച് കോട്ടയം കളക്‌ട്രേറ്റില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ പ്രളയബാധിത മേഖലകളില്‍ റവന്യൂ-സപ്ലൈ ഉദ്യോഗസ്ഥര്‍ മികച്ചസേവനമാണ് നല്‍കിയത്. ജനങ്ങള്‍ക്കുളള ഈ അഭിപ്രായം നിലനിര്‍ത്തണം. റേഷന്‍ കാര്‍ഡുകളുടെയും മറ്റു രേഖകളുടെയും വിതരണം വേഗത്തിലാക്കുന്നതിന് താലൂക്ക് തലത്തില്‍ അദാലത്ത് നടത്തും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പ് മാത്രമായിരിക്കും ഇത്തരം അദാലത്തുകളില്‍ പരിഗണിക്കുക. റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് ആവശ്യമായ മറ്റു രേഖകള്‍ ഇവിടെ നല്‍കേണ്ടതില്ല. അപേക്ഷകയുടെ സത്യവാങ്മൂലവും പൂരിപ്പിച്ച അപേക്ഷയും മാത്രം നല്‍കിയാല്‍ മതിയാകും. റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണം. പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ ജനങ്ങള്‍ക്കും പൊതുവിതരണം ശൃംഖലയിലൂടെ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യും. ധാരാളം ആളുകള്‍ ക്യാമ്പിലെത്താതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിട്ടുളളതും പരിഗണിക്കണം. മന്ത്രി പറഞ്ഞു.
വെള്ളം കയറിയ റേഷന്‍ കടകളില്‍ സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കന്നത് സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. ഈര്‍പ്പം നില നില്‍ക്കുന്ന സാഹചര്യമാണ് റേഷന്‍ കടകളില്‍ നില നില്‍ക്കുന്നതെങ്കില്‍ മറ്റൊരു കേന്ദ്രം കണ്ടെത്തി താലക്കാലിക പെര്‍മിറ്റ് നല്‍കി റേഷന്‍ വിതരണം നടത്തണം. ഒറ്റപ്പെട്ട തുരുത്തുകളില്‍ ബോട്ടുകള്‍ ഉപയോഗിച്ചും റേഷന്‍ വിതരണം തടസമില്ലാതെ നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ദുരിത മേഖലകളിലെ മാവേലി സ്റ്റോറുകളില്‍ വഴിയും അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്നതിന് ക്രമീകരണങ്ങള്‍ നടത്തണം. പ്രളയം ബാധിച്ച എന്‍.എഫ്.എസ്എ ഗോഡൗണുകളുടെ പ്രവര്‍ത്തനവും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് നടപടിയെടുക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ അരി ലഭ്യമാകുന്നുണ്ട്. ഇത് സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പാടാക്കണം. കണക്കെടുക്കുമ്പോള്‍ റേഷന്‍ കടയുടമകള്‍ നഷ്ടം പെരുപ്പിച്ച് കാണിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ രണ്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുളളത് (കേടായ ഭക്ഷ്യവസ്തുക്കളുടെ സംസ്‌ക്കരണം, അവശ്യവസ്തുക്കളുടെ വിതരണം) പൊതുവിതരണ രംഗത്തെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം
ഭക്ഷ്യ-പൊതു വിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി എന്നിവര്‍ സംസാരിച്ചു. കോട്ടയം ജില്ല സപ്ലൈ ഓഫിസര്‍ എം. പി ശ്രീലത, പത്തനംതിട്ട സപ്ലൈ ഓഫീസര്‍ എം.എസ് ബീന, പത്തനതിട്ട എഡിഎം പി. പി എബ്രഹാം, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments