Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍-ക്രിമിനല്‍ കോടതികളില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും വിരമിച്ചര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം വിലാസത്തില്‍ സെപ്റ്റംബര്‍ 15 നകം സമര്‍പ്പിക്കണം.

(പി.ആര്‍.കെ നമ്പര്‍ 2758/2023)

date