ഒആര്‍എസ് ലായനി തയാറാക്കി നല്‍കേണ്ട വിധം
തിളപ്പിച്ചാറിച്ച ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു പായ്ക്കറ്റ് ഒആര്‍എസ് പൗഡര്‍ ചേര്‍ത്ത് ഇളക്കി കലര്‍ത്തുക. രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് ഓരോ വയറിളക്കത്തിനു ശേഷവും അഞ്ച് ടീ സ്പൂണ്‍ ഒആര്‍എസ് ലായനി നല്‍കണം. രണ്ടു മാസം മുതല്‍ രണ്ടു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കാല്‍ ഗ്ലാസ് മുതല്‍ അര ഗ്ലാസ് വരെ (50 മില്ലി മുതല്‍ 100 മില്ലി വരെ) ഒആര്‍എസ് ലായനി ഓരോ വയറിളക്കത്തിനു ശേഷവും നല്‍കണം. രണ്ടു വയസ് മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര കപ്പ് മുതല്‍ ഒരു കപ്പ് വരെ (100 മില്ലി മുതല്‍ 200 മില്ലി വരെ) ഒആര്‍എസ് ലായനി ഓരോ വയറിളക്കത്തിനു ശേഷവും നല്‍കണം. 10 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമനുസരിച്ച് ഒആര്‍എസ് ലായനി നാല്‍കാം(ഒരു ദിവസം രണ്ട് ലിറ്റര്‍ വരെ). ഒആര്‍എസ് ലായനി കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയായി നല്‍കുന്നത് ഛര്‍ദ്ദില്‍ സാധ്യത ഒഴിവാക്കും. രോഗി ഛര്‍ദ്ദിച്ചാല്‍ പത്ത് മിനിറ്റിനു ശേഷം കുറേശെയായി ലായനി നല്‍കണം. തയാറാക്കിയ ഒആര്‍എസ് ലായനി 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം.
- Log in to post comments