Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.
എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവര്ക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. ഫോണ്‍ 04742740615, 7012212473.
(പി.ആര്.കെ നമ്പര്‍ 2780/2023)
date
- Log in to post comments