Post Category
ഫിഷറീസ് വകുപ്പിന് 3.32 കോടി രൂപയുടെ നഷ്ടം
ജില്ലയില്‍ ആഗസ്റ്റ് 15 മുതല്‍ പ്രളയക്കെടുതിയില്‍ ഫിഷറീസ് വകുപ്പിന് ഉണ്ടായ നഷ്ടം 3.32 കോടി രൂപ. മത്സ്യകര്‍ഷക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് 1.9 കോടി രൂപയുടെ നഷ്ടവും ഉണ്ടായി. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതിലൂടെ 14 ലക്ഷം രൂപയുടെയും വിത്തുല്‍പ്പാദന കേന്ദ്രങ്ങളില്‍ വെള്ളം കയറിയതുമൂലം 77 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
(പിഎന്‍പി 2586/18)
date
- Log in to post comments