Post Category
നെഹ്രുയുവകേന്ദ്ര ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
പ്രളയബാധിതരെ സഹായിക്കാന്‍ രാജ്യത്തെ മുഴുവന്‍ നെഹ്രുയുവകേന്ദ്ര ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് സംസ്ഥാന ഡയറക്ടര്‍ എസ്.സതീഷ് അറിയിച്ചു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കീഴിലുള്ള നെഹ്രു യുവകേന്ദ്ര സംഘാതന്‍ രാജ്യത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നെഹ്രുയുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളിലെ മുഴുവന്‍ വോളന്റിയര്‍മാരും ദുരിതബാധിതരെ സഹായിക്കാനും ശുചീകരണ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 623 ജില്ലാ ഓഫീസുകളിലെയും മുഴുവന്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം ഡയറക്ടര്‍ ജനറല്‍ മുഖ്യമന്ത്രിക്ക് കൈമാറും.
പി.എന്‍.എക്‌സ്.3761/18
date
- Log in to post comments