Post Category
മത്സ്യത്തൊഴിലാളി ബോട്ടുകള്‍ നന്നാക്കാന്‍ നടപടിയായി
പ്രളയ ദുരന്ത രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെ തകരാര്‍ സംഭവിച്ച മത്‌സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ നന്നാക്കുന്നതിന് നടപടിയായി. ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന പ്രാദേശിക യാര്‍ഡുകളില്‍ ഇവ എത്തിച്ച് നന്നാക്കുന്നതിനുള്ള ചുമതല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ബില്‍ നല്‍കുന്ന മുറയ്ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ തുക നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പി.എന്‍.എക്‌സ്.3764/18
date
- Log in to post comments