Post Category
പാനല്‍ രൂപീകരണം
ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളുടെ പ്രാരംഭനടപടിയായ സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനംനടത്തുന്നതിന് ജില്ലാതല സോഷ്യല്‍ ഇമ്പാക്ട് അസിസ്റ്റന്റ് ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നു. അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവര്‍ത്തിപരിചയ രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ്സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര്വിവരങ്ങള് സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 26 നകം ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ, കലക്ടറേറ്റ്, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍ സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന-ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷിക്കണം
date
- Log in to post comments