പീച്ചാംപിള്ളിപ്പാലം ഉടന്‍ നിര്‍മ്മിക്കും: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്
പ്രളയത്തില്‍ തകര്‍ന്ന് താഴോട്ടിരുന്ന പീച്ചാംപിള്ളിപ്പാലം ഉടന്‍ നിര്‍മ്മിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. തകര്‍ന്നപാലത്തിനുമേലെ താല്‍ക്കാലികമായി നിര്‍മ്മിച്ചപാലം സന്ദര്‍ശിച്ചതിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമപഞ്ചായത്ത് പാലത്തിന്റെ എസ്റ്റിമേറ്റ് നല്‍കണം. എസ്റ്റിമേറ്റ്‌് നല്‍കിയാല്‍ ഒരു താമസവും ഇല്ലാതെ പുതിയപാലം പണിത് നാട്ടുകാര്‍ക്കു നല്‍കുമെന്ന് മന്ത്രി അറിയിച്ചു. തൃശൂരില്‍ നിന്ന് വരന്തരപ്പിള്ളിയ്‌ക്ക് എളുപ്പം എത്താവുന്ന പാലമാണിത്. അതുകൊണ്ടു തന്നെ പാലത്തിന്റെ പണി വേഗം തുടങ്ങാനാണ് തീരുമാനം. പാലം ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത് തെങ്ങിന്റെയും കവുങ്ങിന്റെയും കഴകള്‍ കൊണ്ടാണ്. ഇതില്‍ മണലും കരിങ്കല്‍ കഷ്‌ണങ്ങളും ചാക്കില്‍ നിറച്ചാണിട്ടിരിക്കുന്നത്. നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരെ മന്ത്രി അനുമോദിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമക്കുട്ടന്‍, വൈസ് പ്രസിഡണ്ട് കെ.സി സന്തോഷ്, മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപന പ്രതിനിധികള്‍, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിഹിതരായി.
- Log in to post comments