കനിവ് : വിദ്യാഭ്യാസ അവാര്‍ഡ് വിതരണം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു
കല്ലൂര്‍ പാലയ്‌ക്കപ്പറമ്പ് കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഒന്നാംവാര്‍ഷികവും സ്‌പെഷല്‍ വിദ്യാഭ്യാസ ധനസഹായ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സാന്ത്വനബന്ധുസംഗമവും പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്‌തു. മറ്റുള്ളവരുടെ വേദന മനസിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ മനുഷ്യരാകുക. കനിവിന്റെ പാലിയേറ്റീവ് പ്രവര്‍ത്തനവും അത്തരത്തിലുള്ളതാണ്. പ്രളയം വന്നപ്പോഴും എല്ലാ ആളുകളും മനുഷ്യരുടെ വേദന മനസ്സിലാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. അതുകൊണ്ട് വന്‍ദുരന്തത്തില്‍ നിന്ന് നമുക്ക് ആളുകളെ രക്ഷപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.
സൈമണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പോള്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാനടന്‍ ജയരാജ് വാര്യര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. സന്തോഷ് തുടങ്ങിയവര്‍ ആശംസനേര്‍ന്നു. സംഘാടക സമിതി കണ്‍വീനര്‍ ജോസ് തെക്കേതല സ്വാഗതവും കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രഷറര്‍ വര്‍ഗീസ് രായപ്പന്‍ നന്ദിയും പറഞ്ഞു.
- Log in to post comments