Skip to main content
ദേശീയ നേത്രദാന പക്ഷാചരണം സമാപിച്ചു

ദേശീയ നേത്രദാന പക്ഷാചരണം സമാപിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള ദേശിയ നേത്രദാന പക്ഷാചരണം സമാപിച്ചു. ജില്ലാ ആശുപത്രിയില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ എം സാജന്‍ മാത്യൂസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ ഷാജി, ജില്ലാ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ജി സുപ്രഭ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപനറാലി പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നേത്രദാന സന്ദേശവുമായി വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.

date