Post Category
അറിയിപ്പ്
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2023-24 സാമ്പത്തികവര്‍ഷത്തെ ഗ്രാന്‍ഡ് നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ നല്‍കിയിട്ടുള്ള സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ http://www.ssportal.kerala.gov.in മുഖേന സെപ്റ്റംബര്‍ 10 നകം സമര്‍പ്പിക്കണം. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ഇല്ലാത്ത (ബഡ്സ്‌സ്‌കൂളുകള്‍ ഒഴികെ) സ്‌കൂളുകളും 2022-23 വര്‍ഷത്തില്‍ നിയമാനുസൃതം ഫണ്ട് വിനിയോഗിക്കാത്ത സ്‌കൂളുകളും അപേക്ഷിക്കരുത്. ഫോണ്‍ -04742792957.
date
- Log in to post comments