പ്രളയബാധിത മേഖലകളിലെ 420 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല
ഓണാവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്നെങ്കിലും പ്രളയബാധിത പ്രദേശങ്ങളില്‍ 420 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ താലൂക്കുകളിലെ 389 സ്‌കൂളുകളും തുറന്നില്ല.
പ്രളയബാധയെത്തുടര്‍ന്ന് വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതിനാലും നാശനഷ്ടം ഉണ്ടായതിനാലും പ്രവര്‍ത്തനസജ്ജമല്ലാതായത് 117 സ്‌കൂളുകളാണ്. ആലപ്പുഴ ജില്ലയിലെ 98 സ്‌കൂളൂകള്‍ ഇതില്‍പെടുന്നു. ക്യാമ്പുകള്‍ നടക്കുന്നതുമൂലം 85 വിദ്യാലയങ്ങളും പ്രവര്‍ത്തനസജ്ജമായില്ല.
പ്രളയബാധിത ജില്ലതിരിച്ചുള്ള പ്രവര്‍ത്തനസജ്ജമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ കണക്ക് (ആകെ, നാശനഷ്ടം നേരിട്ടതുമൂലവും വെള്ളം കെട്ടിക്കിടക്കുന്നതിനാലും തുറക്കാന്‍ കഴിയാത്തത്, ക്യാമ്പ് നടക്കുന്നവ എന്നീ ക്രമത്തില്‍)
ആലപ്പുഴ - 171(98,73), പത്തനംതിട്ട - 10(6,4), എറണാകുളം - 9(7,2), തൃശ്ശൂര്‍ - 7(2,5), ഇടുക്കി - 2(2,0), വയനാട് - 1(1,0), മലപ്പുറം - 1(1,0), കോട്ടയം - 1(1,0), ആകെ - 202 (117,85)
പി.എന്‍.എക്‌സ്.3774/18
- Log in to post comments