Skip to main content

പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തങ്ങളും യൂണിഫോമുകളും നല്‍കും

 

പ്രളയക്കെടുതി മൂലവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതുമൂലവും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിന് സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും സ്‌കൂളുകള്‍ തുറക്കുന്ന മുറയ്ക്ക് അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

                                                                     പി.എന്‍.എക്‌സ്.3778/18

date