കുട്ടനാട്ടുകാർ ഇന്ന് വീടുകളിലേക്ക്
ആലപ്പുഴ: കൈനകരി പഞ്ചായത്തു നിവാസികൾ ഒഴികെയുള്ള കുട്ടനാട്ടുകാർ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാർ താമസിക്കുന്ന സ്‌കൂളുകൾ ഒഴിവാക്കി അവർക്കായി പുതിയ വാസകേന്ദ്രങ്ങൾ ഒരുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നതോടെ ഒരോ പഞ്ചായത്തിലും ആവശ്യത്തിന് ഭക്ഷണവിതരണ കേന്ദ്രം സജ്ജമാക്കാൻ ജില്ല കളക്ടർ എസ്.സുഹാസ് കുട്ടനാട് തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഉപയോഗിക്കാനാവശ്യമായ പത്രങ്ങളും മഗ്ഗും ലഭ്യമല്ലാത്തതിനാലാണിത്. ഒരാഴ്ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങൾ തുടരേണ്ടിവരും.
സാധ്യമായ എല്ലാ സ്‌കൂളുകളും അധ്യായനത്തിന് വിട്ടു നൽകാനാണ് തീരുമാനം.എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ കിലോസ്‌കുകൾ തയ്യാറാക്കൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്‌കുകൾ പ്രവർത്തനക്ഷമമാണെന്നും കൂടുതൽ ആവശ്യമുള്ളയിടത്ത് സ്ഥാപിക്കുമെന്നും ഉപഡയറക്ടർ പറഞ്ഞു. നിലവിൽ ആറു പഞ്ചായത്തുകളിൽ ജല അതോറിട്ടി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.
- Log in to post comments