Skip to main content

ധനസഹായത്തിന് അക്ഷയകേന്ദ്രം രജിസ്‌ട്രേഷൻ വേണ്ട

ക്യാമ്പുകളിൽ താമസിച്ചവർക്കുള്ള ധനസഹായത്തിനായി ആരും അക്ഷയകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ജില്ല കളക്ടർ വ്യക്തമാക്കി. ആധാർ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ശേഖരിക്കാൻ ബൂത്ത് തല ഓഫീസർമാർ (ബി.എൽ.ഒ) ഓരോരുത്തരുടെയും വീടുകളിലെത്തും. പമ്പിങ് സബ്സിഡിയായി ഇതിനകം ആറുകോടി രൂപ കൈമാറിയിട്ടുണ്ട്. 3.5 കോടി രൂപയാണ് ഇനിയും നൽകാനുള്ളത്. ഇതിനുള്ള ബില്ലുകൾ തയ്യാറായി വരികയാണെന്ന് പുഞ്ച സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

 

date