Skip to main content

ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചു

ആലപ്പുഴ: പ്രളയത്തെ തുടർന്ന് നിർത്തിയ ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചു. എട്ടു വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. കിർലോസ്‌കറിന്റെ രണ്ടു കൂറ്റൻ പമ്പുകളും കൂടി പ്രവർത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. മഴയില്ലെങ്കിൽ അടുത്ത ദിവസം മുതൽ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി. മൂന്നു ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിർദേശം ഇതോടെ പ്രാവർത്തികമായതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ കെ.പി.ഹരൻബാബു പറഞ്ഞു. 

 

തന്നെയാകും മുന്നോട്ടുപോകുകയെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. 

date