Skip to main content

ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടെന്ന് മന്ത്രി തിലോത്തമൻ

ആലപ്പുഴ: കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണ വകുപ്പ് സംഭരിച്ചിട്ടുള്ളതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. പ്രളയത്തിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.കൈനകരി ,നെടുമുടി മാത്രമാണ് വ്യത്യസ്തമായി അവശേഷിക്കുന്നത്. പരമാവധി ആളുകളെ സ്‌കൂൾ- കോളേജ് എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കി മറ്റുഹാളുകൾ ,പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഇനി അധ്യയന ദിവസങ്ങൾ നഷ്ടപ്പെടരുത്. വെള്ളം വറ്റിക്കാനും ശ്രമിക്കുന്നുണ്ട്. കുട്ടനാട് വേഗം പൂർവസ്ഥിതിയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

റേഷൻകടകളിലെ നഷ്ടം നോക്കി

മോശമായവ നശിപ്പിക്കും

 

ആലപ്പുഴ: റേഷൻ കടകൾ മുങ്ങിയ ഇടങ്ങളിലെ വില്ലേജ് അധികൃതരുടെ സാനിധ്യത്തിൽ നഷ്ടം കണക്കാക്കി മോശമായവ നശിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. നിലവിൽ മുങ്ങിയ റേഷൻകടകൾ മാറ്റി പുതിയ കേന്ദ്രത്തിൽ തുറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൈനകരിയിൽ, ബോട്ടിൽ ഇ.പോസ് മെഷീനുപയോഗിച്ച് റേഷൻ വിതരണം ചെയ്യും. ഒരു കാരണവശാലും അരി വിതരണം മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

 

date