Skip to main content

കുട്ടനാടിന്റെ ശുചീകരണത്തിൽ പങ്കാളികളായി മന്ത്രിമാരായ തിലോത്തമനും സുനിൽകുമാറും

ആലപ്പുഴ:   കുട്ടനാടിന്റെ മഹാശുചീകരണത്തിന്റെ രണ്ടാം ദിവസത്തിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമനും കൃഷിമന്ത്രി വി.എസ് സുനിൽകുമാറും പങ്കാളികളായി. തലവടി നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂളിലാണ് മന്ത്രി സംഘം ആദ്യം ശുചീകരണത്തിനിറങ്ങിയത്. സ്‌കൂൾ അധികൃതരും സന്നദ്ധ സംഘടനകളുമുൾപ്പെടെ വലിയൊരു സംഘവും മന്ത്രിമാർക്കൊപ്പം ചേർന്നു.

മിക്ക ക്ലാസ് മുറികളിലും ചെളി നിറഞ്ഞിരുന്നു. സ്‌കൂൾ മുറികൾ അണുനാശിനി വരെ ഉപയോഗിച്ച് കഴുകിയതിനുശേഷമാണ് മന്ത്രി സംഘം മടങ്ങിയത്. തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാർ തലവടി ഗവ.യു.പി സ്‌കൂളിൽ സന്ദർശനം നടത്തി. വെള്ളം കയറി നനഞ്ഞുപോയ പാഠ പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും വെയിലത്തുവച്ചുണക്കാനും മന്ത്രി മുൻകൈയ്യെടുത്തു. നശിച്ചുപോയ പുസ്തകങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും പകരം പുതിയത് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

 

സംസ്ഥാനത്ത് 1368 കോടി രൂപയുടെ

കൃഷിനാശമെന്ന് മന്ത്രി സുനിൽകുമാർ

 

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് കുട്ടനാട്ടിലാണെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആലപ്പുഴ,കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചിലഭാഗങ്ങളിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. പതിനായിരക്കണക്കിന് ഹെക്ടറിലെ വിരിപ്പ് കൃഷിയാണ് പൂർണമായും നശിച്ചത്. ആദ്യഘട്ട കണക്കെടുപ്പിൽ വികളുടെ മാത്രം നഷ്ടം 1368 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. തലവടി -നീരേറ്റുപുറം  ഭാഗങ്ങളിലെ ശുചീകരണ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.

സുഗന്ധ വ്യഞ്ജന കൃഷിയിൽ ഉണ്ടായ നഷ്ടവും വലുതാണ്. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ വലിയ നാശമാണുണ്ടായത്. വയനാട്, ഇടുക്കി ജില്ലകളിലെ കുരുമുളക് കൃഷി പൂർണമായും നശിച്ചു. വിളകളുടെ നഷ്ടം മാത്രമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. കുട്ടനാട് മേഖലയിൽ അറുപതോളം ബണ്ടുകൾ ആദ്യ മഴയിൽ തന്നെ തകർന്നുപോയി. അത് പുനസ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമയത്തുണ്ടായ പ്രളയത്തിൽ  ബണ്ടുകൾ പൂർണമായും തകർന്നതായി മന്ത്രി പറഞ്ഞു. 

ഒരു മാസം കഴിഞ്ഞാൽ മത്രമേ കൃഷിയുടെ മൊത്തം നഷ്ടം കണക്കാക്കാനാകു. ഇപ്പോഴുള്ള സംവിധാനത്തിൽ  നൽകാവുന്ന തുക ഉടൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. അഞ്ചുകോടി രൂപ ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടിലെത്തും. പുഞ്ചകൃഷി ആരംഭിക്കാനിരിക്കുന്ന ഒക്ടോബർ മാസത്തേക്കായി വിത്തുകൾ സംഭരിച്ചിട്ടുണ്ട്. 35000 ഹെക്ടറിലേക്ക് പുഞ്ചകൃഷി വർധിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴുള്ള കുറവ് നികത്താനാകും. 

പ്രളയത്തിനുശേഷം മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം പഠിക്കും. അതിനായി കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിക്കും. കൃഷി രീതിയിലും മാറ്റം വരും. നഷ്ടപരിഹാരം നൽകുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ ചട്ടങ്ങളിൽ മാറ്റം വേണം. ഇപ്പോഴുള്ളത് തീരെ തികയാത്ത സ്ഥിതിയാണ്. ഉപാധിരഹിത സഹായമാണ് കേന്ദ്രം അനുവദിക്കേണ്ടത്. കുട്ടനാടിന്റെ രണ്ടാം പാക്കേജ് നമ്മൾ തയ്യാറാക്കുകയാണ്. സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശമനുസരിച്ച്

date