ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ദേശീയ കരകൗശല വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന കരകൗശല ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് കരകൗശലരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനാ (പി എം ജെ ജെ ബി വൈ - വാര്‍ഷിക വരിസംഖ്യ 80 രൂപ, പ്രായപരിധി: 18 നും 50 നും ഇടയില്‍), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജനാ (പി എം എസ് ബി വൈ - വാര്‍ഷിക വരിസംഖ്യ ഇല്ല, പ്രായപരിധി: 18 നും 50 നും ഇടയില്‍), കണ്‍വെര്‍ജ്ഡ് മോഡിഫൈഡ് ആം ആദ്മി ബീമാ യോജന (വാര്‍ഷിക വരിസംഖ്യ 80 രൂപ, പ്രയ പരിധി: 51 നും 59 നും ഇടയില്‍ ) എന്നീ സ്‌കീമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് വരിസംഖ്യയായ 80 രൂപ അടച്ചാല്‍ പി എം ജെ ജെ ബി വൈ, പി എം എസ് ബി വൈ എന്നിവയുടെ കവറേജ് ലഭിക്കും. പദ്ധതിയില്‍ അംഗമായിട്ടുള്ള കരകൗശല രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു മക്കള്‍ക്ക് മാസം 100 രൂപ വീതം സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹാന്‍ഡിക്രാഫ്റ്റ്‌സ് അസിസ്റ്റന്റ് ഡയറക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 0487 2427896, ഇ മെയില്‍: hmsec.tcr@nic.in.
- Log in to post comments