Post Category
മഴക്കെടുതിയില്‍ കേടായ കുഴല്‍ കിണറുകള്‍ നന്നാക്കി നല്‍കുന്നു
മഴക്കെടുതിയില്‍ തകരാറ് സംഭവിച്ച തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കുഴല്‍ കിണര്‍ പമ്പ് സെറ്റ്, അനുബന്ധ ഉപകരണങ്ങള്‍, കുഴല്‍ കിണര്‍ ഹാന്റ് പമ്പുകള്‍ തുടങ്ങിയവ ഭൂജല വകുപ്പ് സൗജന്യമായി റിപ്പയര്‍ ചെയ്തു കൊടുക്കുന്നു. പ്രളയത്തില്‍ മലിനജലം പ്രവേശിച്ച് ഉപേയാഗശൂന്യമായ കുഴല്‍ കിണര്‍ സൗജന്യമായി ഫ്‌ളഷ് ചെയ്ത് വൃത്തിയാക്കുന്നതിനുള്ള സൗകര്യവും വകുപ്പ് ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ 8547137666, 9495722284, 0497 2709892 എന്നീ നമ്പറുകളിലോ gwdknr@gmail.com വഴിയോ ഭൂജല വകുപ്പ് ജില്ലാ ഓഫീസറെ ബന്ധപ്പെടണം.
date
- Log in to post comments