Post Category
ചെങ്ങന്നൂരിൽ കിണറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുന്നു
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കിണറുകൾ വൃത്തിയാക്കുന്നു. പത്തു വീടുകൾക്ക് ഒരു കിണർ എന്ന ക്രമത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് ശുദ്ധീകരണം. വെള്ളപ്പൊക്കത്തെ തുടർന്ന് ഉപയോഗ്യശൂന്യമായ കിണറുകൾ വൃത്തിയാക്കാൻ മാത്രം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ഈ കിണർ വസംഘം വീടുകളിൽ എത്തുന്നത്. പ്രളയത്തെ തുടർന്ന് ശുദ്ധജലക്ഷാമം നേരിടുന്ന ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ എത്രയും വേഗം ശുദ്ധജലം ലഭ്യമാക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിച്ച് പരമാവധി ആളുകളിൽ ശുദ്ധജലം എത്തിക്കുന്നു. ഇതിനായി ഹെൽപ് ഡെസ്‌കും പ്രവർത്തനമാരംഭിച്ചു. ചെങ്ങന്നൂർ താലൂക്ക് ഓഫീസിനു സമീപമാണ് ഡെസ്‌ക് പ്രവർത്തിക്കുക.
date
- Log in to post comments