Skip to main content

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

തോട്ടടയിലുള്ള അമ്പാടി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ ടി വി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായി.  തൊഴിലാളികള്‍ക്ക് 2017-18 വര്‍ഷത്തെ  മൊത്തവരുമാനത്തിന്റെ 8.33 ശതമാനം ബോണസായും 5.67 ശതമാനം എക്‌സ്‌ഗ്രേഷ്യയായും നല്‍കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളായി സി ഹരികുമാര്‍, ടി ഗോപാലകൃഷ്ണന്‍ എന്നിവരും വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ വി കുമാരന്‍, കെ സി കരുണാകരന്‍, വി വി ശശീന്ദ്രന്‍, എം രാഘേഷ്, ലസിത എം, എം പി രാജന്‍ എന്നിവരും പങ്കെടുത്തു.

date