Skip to main content

എം.എസ്.സി നഴ്സിങ് : അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

        സെപ്റ്റംബർ 16ന് നടക്കുന്ന എം.എസ്.സി നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ‘PG Nursing 2023 - Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകിയതിനു ശേഷം അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം.

        അപ്ലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ കാരണം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in  ലൂടെ സെപ്റ്റംബർ 14 ഉച്ച രണ്ടിന് മുമ്പായി അപ്‌ലോഡ്‌ ചെയ്യണംതപാൽ/-മെയിൽ/ഫാക്സ് മുഖേന നൽകുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിന് സ്വീകരിക്കില്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്4266/2023

date