Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

പട്ടാമ്പി ഗവ സംസ്‌കൃത കോളെജില്‍ ഫിസിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് രാവിലെ 10 നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോണ്‍: 0466 2212223

date