Post Category
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം 8500 രൂപ പിഴ ഈടാക്കി
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പനയും കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പഞ്ചായത്ത് നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് പിഴ ഈടാക്കി. മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 8500 രൂപയാണ് പിഴ ഈടാക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഹ്മാന്‍, പി. രാജേഷ്, വി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി രാമചന്ദ്രന്‍ അറിയിച്ചു.
date
- Log in to post comments