Post Category
പുനര്‍നിര്‍മാണം : പരിശീലനം നല്‍കും
ദുരിതബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ തല്‍പരരായ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നെഹ്‌റു യുവകേന്ദ്ര പരിശീലനം നല്‍കും. പ്ലബിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, വീട്ടു ഉപകരണറിപ്പയറിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ നിര്‍മ്മാണ ജോലികളിലായിരിക്കും പരിശീലനം നല്‍കുക. പരിശീലനത്തിന് പ്രാദേശികമായി സൗകര്യമേര്‍പ്പെടുത്തുന്ന കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകള്‍ക്കും പരിശീലനം ഏറ്റെടുത്ത് നടത്താം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. തല്‍പരരായ ക്ലബുകള്‍ക്കും വ്യക്തികളും നെഹ്‌റു യുവ കേന്ദ്രയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2371891.
date
- Log in to post comments