ഏകദിന സംരംഭകത്വ സെമിനാര്‍
പട്ടിക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എഫ്.സി.ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്്‌സ് ലിമിറ്റഡ് നോഡല്‍ ഏജന്‍സിയായി രൂപീകരിച്ച വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നിലവില്‍ വന പട്ടിക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് പരമാവധി ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും, വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, ഒണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച് ആരംഭിക്കുന്ന കമ്പനികള്‍ക്കും ഈ പദ്ധതിയില്‍ വായ്പ ലഭിക്കും. പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സെപ്റ്റംബറില്‍ എറണാകുളത്തു ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും.
താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, ജാതി, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, നിലവിലുള്ള സംരംഭത്തിന്റെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം ലഭിക്കത്തക്കവിധം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മുഖ്യ കാര്യാലയം, ടൗണ്‍ ഹാള്‍, തൃശ്ശൂര്‍ - 20 എന്ന വിലാസത്തില്‍ അയക്കണം.
- Log in to post comments