Post Category
പുനരധിവാസ പ്രവര്‍ത്തനം; വാഹനങ്ങളെ നിയോഗിക്കും
ജില്ലയില്‍ ഗുരുതരമായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി വാഹനങ്ങള്‍ അടിയന്തിരമായി ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ പ്രസ്തുത ആവശ്യത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉള്‍പ്പെടെ) ഇന്ന് (ആഗസ്റ്റ് 30) രാവിലെ 8.30 ന് കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം)/ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) മുമ്പാകെ ഡ്രൈവര്‍ സഹിതം ഹാജരാകണം. ഇനിയൊരുത്തരവ് വരെ വാഹനങ്ങള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ജോലിക്ക് നിയോഗിച്ച് ഉത്തരവാകുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments