Post Category
യൂണിഫോം വിതരണം ചെയ്തു
വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യൂണിഫോം വിതരണം നടത്തി. 42 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മൂന്ന് അനധ്യാപകര്‍ക്കുമാണ് നല്‍കിയത്.
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അസീസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ സ്പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments