Skip to main content

ഒരുമാസത്തെ അലവന്‍സ് നല്‍കി വൈദികന്‍ മാതൃകയായി

    ഒരുമാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വൈദികന്‍. കല്‍പ്പറ്റ ഡിപോള്‍ പള്ളിവികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍ ആണ് ഒരുമാസത്തെ അലവന്‍സായ പതിനൊന്നായിരവും കുര്‍ബാനയ്ക്ക് ലഭിച്ച മൂവായിരവും ചേര്‍ത്ത് 14,000 രൂപ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ ഏല്‍പ്പിച്ചത്. ഡിപോള്‍ പള്ളിയില്‍ നിന്നു ദുരിതബാധിത മേഖലകളില്‍ എത്തിച്ച സഹായത്തിനു പുറമെയാണിത്. പൂര്‍ണമായി വെള്ളത്തിലായ എട്ടു വീടുകള്‍ക്ക് 10,000 രൂപ വീതം പള്ളിയില്‍ നിന്നു കൈമാറിയിട്ടുണ്ട്. ദുരിതബാധിതരായ 150ഓളം വീട്ടുകാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ഡിപോള്‍ പള്ളിയില്‍ നിന്നു മാത്രം 3.75 ലക്ഷത്തോളം രൂപയുടെ സഹായം ദുരിതബാധിത മേഖലകളിലെത്തിച്ചു. 
 

date