Skip to main content

കുട്ടിക്ക് ഒരു കുട്ടി പദ്ധതിയ്ക്ക് തുടക്കമായി

 

പ്രളയ ദുരിതം അനുഭവിച്ച കുട്ടികള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടത്തിന്റെ  കുട്ടിയ്ക്ക് ഒരു കുട്ടി  പദ്ധതിയ്ക്ക് തുടക്കമായി.  പ്രളയ ദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍  നോട്ടു ബുക്കുകള്‍  വാങ്ങി നല്‍കുന്നതാണ് പദ്ധതി. നോട്ടുബുക്കുകള്‍ സ്‌കൂളുകള്‍ ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറണം. കുറഞ്ഞത് 20 നോട്ടുബുക്കുകള്‍         പായ്ക്ക് ചെയ്ത് നല്‍കണം.  പായ്ക്കറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടു ത്തണം. റവന്യൂ വകുപ്പ് സ്‌കൂളുകളില്‍ നിന്ന് നോട്ടുബുക്കുകള്‍ ശേഖരിക്കും. ജില്ല വലിയ പ്രകൃതി ദുരന്തത്തെയാണ് നേരിട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങ ളിലുള്‍പ്പെടെ ജനങ്ങളെല്ലാവരും വളരെയധികം സഹകരിച്ചു. നോട്ട് ബുക്കുകള്‍ ശേഖരിക്കുന്ന ഈ പദ്ധതിയിലൂടെ പരസ്പര സഹായത്തിന്റെ വില കുട്ടികള്‍ക്ക് മനസിലാക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ തുടങ്ങിയവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്.

 

date