Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്ക് മെഡിക്കലാഫീസര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍  2019 മാര്‍ച്ച് 31 വരെ താല്‍കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 31 കോട്ടയം ജില്ലാ മെഡിക്കലാഫീസില്‍ (ഐ.എസ്.എം) വച്ച് വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടത്തും. മെഡിക്കലാഫീസര്‍ക്ക് 1365 രൂപയും തെറാപ്പിസ്റ്ററിന് 710 രൂപയുമായിരിക്കും ദിവസവേതനം.  

പുനര്‍ന്നവ പദ്ധതി: മെഡിക്കലോഫീസര്‍ യോഗ്യത-- ബിഎഎംഎസ് എംഡി- കായ ചികിത്സ/പഞ്ചകര്‍മ്മ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സമയം - ഉച്ചകഴിഞ്ഞ് രണ്ട്  

ദൃഷ്ടി പദ്ധതി: മെഡിക്കലോഫീസര്‍- യോഗ്യത   ബിഎഎംഎസ്-എംഎസ്- ശാലക്യതന്ത്ര, സമയം - ഉച്ചകഴിഞ്ഞ് രണ്ട്, 

പഞ്ചകര്‍മ്മ പദ്ധതി: ലേഡി തെറാപ്പിസ്റ്റ് - യോഗ്യത- എസ്.എസ്.എല്‍.സി, ഒരു വര്‍ഷ കേരള ഗവ. അംഗീകൃത തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സമയം - വൈകിട്ട് 3.30. താല്‍പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ആധാര്‍കാര്‍ഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2568118

date