Skip to main content

ഹരിതകേരളം മിഷനിലെ എല്ലാജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ നല്‍കും

 

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നവകേരളം സൃഷ്ടിക്കുവാനുമായി ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ഹരിതകേരളം മിഷനിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. നിലവില്‍ മൂന്ന്  ദിവസത്തെ ശമ്പളം നല്‍കിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഒരു കൈത്താങ്ങായിട്ടാണ് എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

date