കരുംകുളം ഗ്രാമപഞ്ചായത്ത് : കടലിന്റെ മക്കളെ ആദരിച്ചു
പ്രളയ ഭൂമിയില്‍ ജീവന് പണയം വച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കരുംകുളം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കടലിന്റെ മക്കള്‍ക്ക് അനുമോദനങ്ങള്‍ എന്ന പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആലുവാ ശിവക്ഷേത്ര പരിസരത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഫ്രാന്‍സിസ് സ്റ്റീഫന്‍, അല്വര്ണസ് (ബൈജു) ആന്റണി, ആന്റണി ലോറന്‍സ്, ശിലുവദാസന്, അലക്സാണ്ടര്‍ ആന്‍ഡ്രൂസ്, പീറ്റര്‍ ഈസാക്ക്, ഡൊമിനിക് അലക്സാണ്ടര്‍, ബനഡിക്ട് ശിലുവടിമ, ഗോപന് (ജോര്‍ജ്), റോബിന് ഫ്രാന്‍സിസ്, പ്രദീപ് ഫ്രെഡി, അലക്സാണ്ടര്‍ നിക്കോളാസ്, പുഷ്പരാജന്‍ നിക്കോളാസ്, സെല്വന് വിക്ടര്‍, അനു അന്തോനിയടിമ, തോമസ് അലക്സ് എന്നിവരെയാണ് കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.
കരുംകുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ വിന്‍സെന്റ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ക്രിസ്തുദാസി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്നേഹോപഹാരമെന്നോണം ഓണക്കോടികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അനുഭവങ്ങളും ചടങ്ങില്‍ പങ്കുവച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേരി ഇനിഗോ, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജി. ഹെസ്റ്റിന്‍, കരുംകുളം വിജയകുമാര്‍, വാര്‍ഡംഗം ജി. അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments