Skip to main content

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഭയകിരണം പദ്ധതിപ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവരാണ് ഗുണഭോക്താക്കള്‍. www.schemes.wcd.kerala.gov.in ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: തൊട്ടടുത്ത അംഗന്‍വാടികള്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ജില്ലാ വനിത ശിശു വികസന ഓഫീസ്. ഫോണ്‍ 0474 2992809.

date